18
Sep 2025
Fri
18 Sep 2025 Fri
Brazil Vs Chile

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ചിലിയെ മൂന്ന് ഗോളിന് തകര്‍ത്ത് ബ്രസീല്‍ (3-0). മാറാക്കാനയിലെ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ കാനറികള്‍ ഒരിക്കല്‍ പോലും ചിലിയെ തലപൊക്കാന്‍ അനുവദിച്ചില്ല. മറ്റൊരു മല്‍സരത്തില്‍ അര്‍ജന്റീന വേനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നിലംപരിശാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

38ാം മിനിറ്റില്‍ എസ്റ്റോവിയോയും 72 ല്‍ ലൂക്കാസ് പാക്വറ്റയും 76ല്‍ ബ്രൂണോ ഗ്വിമറസുമാണ് ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ 17 കളിയില്‍ 28 പോയിന്റുമായി അര്‍ജന്റീനക്ക് പിറകില്‍ (38 പോയിന്റ്) രണ്ടാമതാണ് ബ്രസീല്‍.

ALSO READ: ധര്‍മസ്ഥലയിലെ യുവതികളുടെ തിരോധാന കേസ്: ലോറി ഉടമ മനാഫിന് നോട്ടീസ്

27 പോയിന്റുമായി യുറുഗ്വായ് മൂന്നാമതും 26 പോയിന്റുമായി ഇക്വഡോര്‍ നാലാമതുമാണ്. അതേസമയം, പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്തുള്ള ചിലി നേരത്തെ തന്നെ യോഗ്യത കാണാതെ പുറത്തായിരുന്നു.

ആവേശമുയര്‍ത്തി മെസ്സി
മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന വെനിസ്വേലയെ (3-0) കീഴടക്കി. സ്വന്തം മണ്ണില്‍ ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരമാകുമെന്ന വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ഇതിഹാസ താരം കളംനിറഞ്ഞാടുകയായിരുന്നു.

മെസ്സിയുടെ മാന്ത്രിക കാലില്‍ പിറന്നത് രണ്ട് ഗോളുകളാണ്. ഒരു ഗോള്‍ നേടിയ ലൗട്ടാരോ മാര്‍ട്ടിനസും വിജയ തിളക്കം കൂട്ടി. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ 80,000 ത്തോളം ആരാധകര്‍ക്കു മുന്നിലായിരുന്നു മെസ്സിയുടെ ഗംഭീര പ്രകടനം.

39ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഹൂലിയന്‍ ആല്‍വാരസ് നീട്ടി നല്‍കിയ പന്ത് മെസ്സി തന്റെ ഇടങ്കാലന്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു.(1-0). 76ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന ഗോള്‍ ഇരട്ടിയാക്കി. നിക്കോ ഗോണ്‍സാലസിന്റെ ഉറച്ചൊരു ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് മാര്‍ട്ടിനസ് വലയിലാക്കുകയായിരുന്നു (2-0). 80ാം മിനിറ്റില്‍ അല്‍മാഡയുടെ പാസില്‍ നിന്ന് മെസ്സി വീണ്ടും വലകുലുക്കിയതോടെ വെനിസ്വേലയുടെ പതനം പൂര്‍ത്തിയായി.