കൊയിലാണ്ടി കുറുവങ്ങാട് സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അവിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്.
|
പുലര്‍ച്ചെ രണ്ടരയോടെ കൊയിലാണ്ടി ബൈപ്പാസില്‍ ആയിരുന്നു അപകടം. ആദ്യം കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂന്ന് വിദ്യാര്‍ഥികളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പ്രദേശവാസികള്‍ പറയുന്നു. മരിച്ച മൂന്നുപേരും കോഴിക്കോട് ജില്ലക്കാരല്ല എന്നാണ് അറിയുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





