23
Jan 2025
Sun
23 Jan 2025 Sun
British citizen from Kottayam arrested for Religious conflitc in Vande Bharat Express

തൃശൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍വച്ച് മുസ്ലിം ദമ്പതികളോട് മതപരമായ അവഹേളനത്തോടെ സംസാരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള കോട്ടയത്തുകാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയായ ആനന്ദ് മാത്യു (54)വാണ് അറസ്റ്റിലായത്. ആനന്ദ് മാത്യു ബ്രിട്ടനില്‍ നഴ്‌സാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാള്‍ മതസ്പര്‍ധ കലര്‍ന്ന ഭാഷയില്‍ സംസാരിച്ചുവെന്നതാണ് പരാതി. ഇന്നലെ രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനില്‍വച്ചായിരുന്നു ഇയാളുടെ നടപടി. വന്ദേഭാരതിനെ എതിര്‍ത്തവര്‍ വന്ദേഭാരതില്‍ ഇപ്പോള്‍ കയറി തുടങ്ങിയോ എന്നായിരുന്നു ഇയാള്‍ ദമ്പതികളോട് ചോദിച്ചത്.

സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

British citizen from Kottayam arrested for Religious conflict in Vande Bharat Express