|
കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും. കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും 2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.
നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ www.collegeofnursingthalassery.com എന്ന വെബ്സൈറ്റിലൂടെയും
മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ
www.cihsthalassery.com എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക
https://www.instagram.com/ntlcareer
അപേക്ഷ ഫീസ്: എം.എസ്.സി നഴ്സിങ് , എം.പി.ടി കോഴ്സുകൾക്ക് 1200 രൂപയും മറ്റ് കോഴ്സുകൾക്ക് 1000 രൂപയുമാണ്.
അപേക്ഷകൾ ഓൺലൈനായി പൂർത്തിയാക്കണം.
ബി.എസ് സി നഴ്സിങ് 12 -07 -2024, എം.എസ് സി. നഴ്സിങ് 03-08-2024 ,മറ്റ് പാരാമെഡിക്കൻ കോഴ്സുകൾ 15 -07-2024 എന്നീ തിയ്യതികൾക്ക് മുമ്പായി സമർപ്പിക്കണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





