|
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാവിലെ 9 മണിക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തുക. 26,27,28 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല.
നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29,30,31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
സര്‍ക്കാരിനെ ആക്രമിക്കാന്‍ പ്രതിപക്ഷം നിരവധി ആയുധങ്ങളുമായി കോപ്പ് കൂട്ടിയിരിക്കെ സമ്മേളനം ബഹളമയമാകുമെന്ന് ഉറപ്പാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





