27
Dec 2023
Fri
27 Dec 2023 Fri

കട്ടപ്പന: വിദേശത്ത് നിന്നെത്തിയ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ. മോർപ്പാളയിൽ ജോയ്സ് എബ്രഹാ(50)മിൻ്റെ മൃതദേഹമാണ് നീന്തൽകുളത്തിൽ കണ്ടെത്തിയത്. ഇടുക്കി വാഴവരയിലെ ഫാം സന്ദർശിക്കാൻ വെള്ളിയാഴ്‌ച ഉച്ചയോടെ എത്തിയവരാണ് മൃതദേഹം കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേത്തുടർന്ന് ജോയ്‌സിന്റെ ഭർത്താവ് എം ജെ എബ്രഹാം, ഇദ്ദേഹത്തിന്റെ അനുജൻ്റെ ഭാര്യ ഡയാന എന്നിവരെ തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിദേശത്തായിരുന്ന ജോയ്‌സും ഭർത്താവും നാട്ടിലെത്തിയ ശേഷം ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടിൽ അനുജനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി