13
Jun 2025
Tue
13 Jun 2025 Tue

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്കു വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 6 ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരുടെ യാത്രാ സംഘത്തിൽ മലയാളികളും ഉൾപ്പെടുമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശികസമയം തിങ്കളാഴ്ച വൈകുന്നേരം കെനിയയിലെ
ന്യാൻഡറുവ പ്രവിശ്യയിലാണ്
അപകടം നടന്നത്. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് ന്യാൻഡറുവ കൗണ്ടിയിലെ ഓൾ ജോറോറോക്ക്-നകുരു റോഡിൽ ഗിച്ചാക്കയിൽ വെച്ച് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് ലോക്കൽ ഗൈഡുകളും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്.
ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുകയായിരുന്നു സംഘം. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ആണ് അപകട കാരണം അപകടത്തിൽ ബസ് പൂർണമായും തകർന്നു.
സംഭവസ്ഥലത്ത് മൂന്ന് പേരെ കാണാതായി.

Bus carrying Indians on tour from Qatar to Kenya goy accident; 6 dead, two dozens injured

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക