05
Aug 2024
Fri
05 Aug 2024 Fri
nadapuram accident

നാദാപുരം: നാദാപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ച് 40 ഓളം പേര്‍ക്ക് പരിക്ക്. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവിങ് സീറ്റില്‍ കുടുങ്ങി പോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയില്‍ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയും വടകരയില്‍നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റും. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക