
മൂന്നുകോടിയിലേറെ രൂപയും ആഡംബരകാറും തട്ടിയെടുത്ത ശേഷവും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് ജീവനൊടുക്കി. മുംബൈയിലാണ് സംഭവം. 32കാരനായ രാജ് ലീലയാണ് വിഷംകഴിച്ചുമരിച്ചത്.(CA dies by suicide over blackmailers extorted three crore rupees and luxury car) സ്വകാര്യ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രാഹുല്‍ പര്‍വാനി, സബാ ഖുറേഷി എന്നിവരാണ് യുവാവില്‍ നിന്ന് പണം തട്ടിയത്.
![]() |
|
ALSO READ: 15കാരിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 80 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു യുവാക്കള്‍ പിടിയില്‍
സ്വന്തം അക്കൗണ്ടില്‍ നിന്നുള്ള പണം തട്ടിയെടുത്ത ശേഷം ജോലി ചെയ്യുന്ന കമ്പനിയുടെ പണവും സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് നിവൃത്തികെട്ട യുവാവ് ജീവനൊടുക്കിയത്. കഴിഞ്ഞ 18 മാസത്തിനിടെയാണ് സംഘം കോടിക്കണക്കിനു രൂപ തട്ടിയെടുത്തത്. ഇതിനു ശേഷം യുവാവിന്റെ ആഡംബര കാറും സംഘം ബലമായി എടുത്തുകൊണ്ടുപോയി.
അമ്മയെയും സഹപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തും മരണത്തിനു കാരണക്കാര്‍ തട്ടിപ്പുകാരായ രാഹുലും സബയുമാണ് ചൂണ്ടിക്കാട്ടിയും മൂന്നു പേജുകളിലായി ആത്മഹത്യാകുറിപ്പെഴുതി വച്ചാണ് രാജ് ലീല ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.