15
Aug 2025
Sat
15 Aug 2025 Sat
cake explodes

പിറന്നാള്‍ ആഘോഷത്തിനിടയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പിറന്നാളുകാരന്റെ കയ്യിലിരുന്ന് കേക്ക് പൊട്ടിത്തെറിച്ചു യുവാവിന്റെ ദേഹത്തേക്ക് ഉള്‍പ്പെടെ ചിന്നിച്ചിതറി. ഇതോടെ യുവാവ് തൊട്ടടുത്തുള്ള നീന്തല്‍ കുളത്തിലേക്ക് എടുത്തുചാടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രമുഖ ചാനലായ ഫോക്‌സ് ന്യൂസ് ഈ ദൃശ്യം ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, വീഡിയോയെ ചൊല്ലി വിവിധ തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണോ, അതോ പ്രാങ്കോ മറ്റോ ആണോ എന്നതാണ് നെറ്റിസണ്‍സിന്റെ സംശയം.

ALSO READ: തലച്ചോറിനെ ബാധിക്കുന്ന അമീബ; മരിച്ച അനയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികില്‍സയില്‍; കുളത്തിലെ ജലസാംപിളുകള്‍ ശേഖരിക്കും

വീഡിയോയില്‍ ഒരു യുവാവ് വളരെ ആവേശത്തോടെ സുഹൃത്തുക്കളോടൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കുന്ന രംഗങ്ങളാണ് ഉള്ളത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു കേക്ക് മുറിക്കുന്നതിനായി പിടിച്ചിരിക്കുന്നതും കാണാം. ഒപ്പം അടുപ്പില്‍ എന്തോ പാചകം ചെയ്യുകയും ചെയ്യുന്നുണ്ട്. കേക്കിന് മുകളില്‍ ഒരു മെഴുകുതിരി കത്തുന്നുണ്ട്.

മുറിക്കാനുള്ള കത്തി കയ്യിലെടുക്കുന്നതിനിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി കേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിക്കു ശേഷം ചെറിയതോതില്‍ പുക ഉയരുന്നതും കണ്ണിലും മുഖത്തും കേക്ക് തെറിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കണ്ണ് പൊത്തിപ്പിടിച്ചുകൊണ്ട് ഇയാള്‍ തൊട്ടടുത്തുള്ള പൂളിലേക്ക് എടുത്തുചാടുകയാണ്.

 

View this post on Instagram

 

A post shared by Fox News (@foxnews)

കേക്കുമുറിക്കല്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയ കണ്ടന്റിനു വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാകാം ഈ വീഡിയോ എന്നും നെറ്റിസന്‍സിന്റെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

പിറന്നാള്‍ ആഘോഷം ഒരുക്കിയ സുഹൃത്തുക്കളില്‍ ആരെങ്കിലും തയ്യാറാക്കിയ ഒരു പ്രാങ്ക് ആകാം ഇതെന്നും വീഡിയോയ്ക്ക് താഴെ ആളുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറി ഉണ്ടായിട്ടും മറ്റാരും പിറന്നാളുകാരന്റെ അടുത്തേക്ക് ഓടി വരാതിരുന്നത് ബോധപൂര്‍വ്വം ഒരുക്കിയ വീഡിയോ ആയതുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.