17
Oct 2024
Wed
17 Oct 2024 Wed
Amit Sha

ന്യൂഡല്‍ഹി: സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി കനേഡിയന്‍ മന്ത്രി.(Canadian minister says that Amit Sha was involved in the attack on Sikhs) വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഡേവിഡ് മോറിസന്‍ ഇക്കാര്യം പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കനേഡിയന്‍ മണ്ണില്‍ നടക്കുന്ന സിഖുകാര്‍ക്കെതിരായ ആക്രമണങ്ങളില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് കനേഡിയന്‍ ഉദ്യോഗസ്ഥരും വാഷിങ്ടണ്‍ പോസ്റ്റിനോട് ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ALSO READ: മുസ്ലിം രാജ്യങ്ങളില്‍ വഖ്ഫ് ഇല്ലെന്ന വ്യാജ വിവരം പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ പ്രമുഖരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ഇത് സംബന്ധമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

ട്രൂഡോയുടെ ഉപദേശക നതാലെ ഡ്രോവിന്‍ ആണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. കനേഡിയന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ നതാലെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവര്‍ വ്യക്തമാക്കി.

കനേഡിയന്‍ പൗരന്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ഏജന്റുമാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയതെന്ന് നതാലെ ഡ്രോവിന്‍ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 13ന് മുമ്പ് തന്നെ ഇത്തരം വിവരങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഒക്ടോബര്‍ 14ാം തീയതി ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കാനഡയും നടപടിയെടുത്തിരുന്നു. നിജ്ജാര്‍ വധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനും ഇടയാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.