17
Oct 2024
Wed
17 Oct 2024 Wed
PIB Waqf amendment bill

ന്യൂദല്‍ഹി: മുസ്ലിം രാജ്യങ്ങളില്‍ വഖഫ് സ്വത്തുക്കളോ വഖഫ് ബോര്‍ഡുകളോ ഇല്ലെന്ന വ്യാജ വിവരം പ്രചരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ പി.ഐ.ബി( പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ). (The central government has spread false information that there is no waqf in Muslim countries) വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപീകരണം പുരോഗമിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്താന്‍ പിഐബി ശ്രം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ വഖഫ് ഭേദഗതി നിയമം സംബന്ധിച്ച ചോദ്യത്തിനാണ് തെറ്റായ വിവരം പി.ഐ.ബി അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട എക്സ്പ്ലൈനര്‍ വിഭാഗത്തിലാണ് ബന്ധപ്പെട്ട വിവരങ്ങളുള്ളത്.

ALSO READ: ഗസ്സയില്‍ ഒറ്റദിവസം ഇസ്രായേല്‍ കൊന്നത് നൂറിലധികം പേരെ; പ്രത്യാക്രമണത്തില്‍ ക്യാപ്റ്റനടക്കം 5 സൈനികരെ ഹമാസ് കൊലപ്പെടുത്തി

വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, എങ്ങനെയാണ് വഖഫ് എന്നൊരു സങ്കല്‍പ്പം ഉണ്ടാവുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊപ്പം അഞ്ചാമതായാണ് എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കും വഖഫ് സ്വത്തുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്.

എല്ലാ ഇസ്ലാമിക രാജ്യങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ ഇല്ലെന്നാണ് പി.ഐ.ബി ഇതിന് ഉത്തരം നല്‍കിയിരിക്കുന്നത്. തുര്‍ക്കി, ലിബിയ, ഈജിപ്ത്, സുഡാന്‍, ലെബനന്‍, സിറിയ, ജോര്‍ദാന്‍, ടുണീഷ്യ, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളില്‍ വഖ്ഫ് ഇല്ലെന്ന് തുടര്‍ന്ന് പിഐബി വിശദീകരിക്കുന്നു.

ഇവയക്ക് പുറമെ ഇന്ത്യയില്‍, വഖഫ് ബോര്‍ഡുകളാണ് ഏറ്റവും വലിയ ഭൂവുടമകള്‍ എന്നും അവരെ നിയമപരമായി സംരക്ഷിക്കുന്ന ഒരു നിയമം രാജ്യത്ത് ഉണ്ടെന്നും ഉത്തരത്തില്‍ പറയുന്നു.

EGYPT WAQF

എന്നാല്‍, പി.ഐ.ബിയുടെ നുണകള്‍ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് പൊളിച്ചടുക്കി. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ലബ്‌നാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തും അത് കൈകാര്യം ചെയ്യുന്നതിനുള്ള ഭരണ സംവിധാനവും ഉണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി.

തുര്‍ക്കിയില്‍ വഖ്ഫ് ഇല്ലെന്ന പിഐബി വാദം തെറ്റാണ്. തുര്‍ക്കിയില്‍ വഖ്ഫ് സാംസ്‌കാരിക ടൂറിസം മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നത്. ഈ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ ഇത് പറയുന്നുണ്ടെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്തില്‍ വഖ്ഫ് സ്വത്തുക്കള്‍ എന്‍ഡോവ്‌മെന്റുകള്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍ ഈജിപ്തിലുണ്ട്.

ജോര്‍ദാനില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ (107) അനുസരിച്ച് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക മന്ത്രാലയം ഉണ്ട്. ലെബനന്റെ ഇസ്ലാമിക മത അതോറിറ്റിയായ ദാര്‍ അല്‍-ഫത്വക്ക് ആണ് ലെബനനിലെ വഖ്ഫ് സ്വത്തുക്കളുടെ മേല്‍നോട്ടമെന്നും ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി.