19
Apr 2023
Sun
19 Apr 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട് : വയനാട് പുഴമുടിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക