ബംഗുളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുഷ്ടഗി താലൂക്കിലെ കൽക്കേരി ഗ്രാമത്തിന് സമീപമാണ് സംഭവം. മരിച്ചവരെല്ലാം വിജയപുര സ്വദേശികളാണ്. വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു കാർ യാത്രികർ. തമിഴ്നാട്ടിൽ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന ലോറിയിലാണ് കാർ ഇടിച്ചത്.
|
ലോറിയുടെ അടിയിലേക്ക് കാർ ഇടിച്ചു കയറി. ക്രെയ്ൻ ഉപയോഗിച്ചാണ് കാർ പുറത്തെടുത്തത്. തുടർന്നാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യമരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





