04
Nov 2025
Sun
04 Nov 2025 Sun
Cartoonist Chellan passed away

ലോലന്‍ എന്ന ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ജന്മം നല്‍കിയ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍(ടി പി ഫിലിപ്പ്-77) അന്തരിച്ചു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. ചെല്ലന്‍ സൃഷ്ടിച്ച ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം കൊച്ചി കേന്ദ്രീകരിച്ച നെവര്‍ എന്‍ഡിങ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുന്‍പാണ് ചെല്ലന്റെ മടക്കം.

whatsapp ലോലന്റെ സ്രഷ്ടാവ് കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1948 ല്‍ പൗലോസിന്റേയും, മാര്‍ത്തയുടേയും മകനായി ജനിച്ച ചെല്ലന്‍ 2002ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായി വിരമിച്ചു. കോട്ടയം വടവാതൂരില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. പുത്രന്‍ സുരേഷ്. സംസ്‌കാരചടങ്ങുകള്‍ തിങ്കളാഴ്ച്ച വൈകീട്ട് മൂന്നിന് വടവാതൂരില്‍ നടക്കും.

ALSO READ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്