26
Dec 2023
Tue
26 Dec 2023 Tue

കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റവന്യൂ റിക്കവറി നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആര്‍ടിസിയും സര്‍ക്കാരും തിട്ടപ്പെടുത്തി
തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പുനഃപരിശോധനാ ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. റിക്കവറി നോട്ടീസ് കൃത്യമായി പ്രതികള്‍ക്ക് നല്‍കിയിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.