20
Aug 2025
Tue
20 Aug 2025 Tue
Kerala Rain Alert: Rain continue for 5 more days as Yellow alert in 9 districts today

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻ കരുതൽ നടപടിയുടെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അല‍ർട്ടും പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓറഞ്ച് അലർട്ട്: വയനാട്, കണ്ണൂർ, കാസർകോട്.

യെല്ലോ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

യെല്ലോ അലെർട് ഉള്ള ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്ത മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്ത മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്‌ടർ ഇന്ന് (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചു.പൊതുവിദ്യാലയങ്ങളിലെ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും. അംഗനവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, കിൻ്റർഗാർഡൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ഉത്തരേന്ത്യയിലും കനത്തമഴ

ഇതോടൊപ്പം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുക ആണ്. കനത്ത മഴയും കാറ്റും കാരണം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിന്നുള്ള സര്‍വീസ് റദ്ദാക്കി ഇൻഡിഗോ എയർലൈൻസ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയും അപകട സാധ്യത ഒഴിവാക്കാനുമായാണ് യാത്ര റദ്ദാക്കിയത്.

കനത്ത മഴ തുടരുന്ന മുംബൈയിൽ റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

The Central Meteorological Department has said that heavy rains will continue in Kerala today.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക