15
Nov 2026
Sun
15 Nov 2026 Sun

നസീർ രാമന്തളി രചിച്ച്‌ ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ “സി. എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ” പുസ്തകം പ്രകാശനം ചെയ്തു.ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേർസ് ഫോറം വേദിയിൽ വച്ച് നടന്ന ചടങ്ങിൽ നൗഷാദ് ഹാഷിം ബക്കർ വിടിവി ദാമോദരന് നൽകി പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ സാംസ്‌കാരിക മേഖലകളെ സ്വജീവിതം കൊണ്ട് വിസ്മയഭരതമാക്കിയ മുൻ കേരള ഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രവീഥികളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകത്തെ കുറിച്ച്
ടി. മുഹമ്മദ്‌ ഹിദായത്തുള്ള . സലിം ചിറക്കൽ. പി. അഹമ്മദ് ഷെരീഫ് , എം പി അബ്ദുൽ ഖാദർ.
ഇബ്രാഹിം കുടുക്കിൽ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

പ്രഗത്ഭരായ ധാരാളം എഴുത്തുകാരിലൂടെ വിരചിതമായ സി എ ച്ചിന്റെ ജീവിതം വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിനുള്ള വിനീതമായ ഉത്തരമാണ് 600 താളുകൾ ഉള്ള പ്രസ്തുത പുസ്തകമെന്ന് രചയിതാവ് നസീർ രാമന്തളി തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
യു എ ഇ യിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുൾപ്പെടെ ധാരാളം പേര് ചടങ്ങിൽ പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക