20
Feb 2023
Tue
20 Feb 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബുദാബി: മലയാളികളുടെ ഇഷ്ടഫലമായ ചക്ക അബുദാബിയില്‍ ലേലം ചെയ്‌തെടുത്തത് 1.35 ലക്ഷം (6000 ദിര്‍ഹം) രൂപയ്ക്ക്. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നടന്ന വാശിയേറിയ ലേലത്തില്‍ അബുദാബി സാംസ്‌കാരിക വേദിയാണു വന്‍തുകയ്ക്ക് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്‌സ് എഡിഎംഎസ് ആണ് ചക്ക സംഭാവന ചെയ്തത്. 10 ദിര്‍ഹത്തില്‍ തുടങ്ങിയ ലേലത്തില്‍ ആദ്യം 10ഉം മുറുകിയപ്പോള്‍ 500ഉം കൂട്ടിവിളിച്ചിട്ടും ജനം പിന്മാറിയില്ല. സമയപരിമിതി മൂലം രാത്രി പത്തരയോടെ 6000 ദിര്‍ഹത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. സംഘടനകളും വനിതകള്‍ ഉള്‍പ്പെടെ വ്യക്തികളും ലേലത്തില്‍ സജീവമായി പങ്കെടുത്തു.

ആദ്യ ദിനത്തില്‍ അരങ്ങ് സാംസ്‌കാരിക വേദി സംഭാവന ചെയ്ത പഴക്കുല 3900 ദിര്‍ഹത്തിന് (87870 രൂപ) അബുദാബി സാംസ്‌കാരിക വേദി തന്നെ ലേലത്തില്‍ പിടിച്ചിരുന്നു. എതിരാളികളോട് മത്സരിച്ച് ലേലം പിടിക്കുക എന്നത് ടീം വികാരമായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക