തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെയുള്ള മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നു രാത്രി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.(chance for heavy rain in 5 districts in Kerala today)
|
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടാണ് എല്ലായിടത്തും. വെള്ളവും തണുപ്പും അനിവാര്യമായ ഏലം ചെടികള്‍ അടക്കമുള്ളവ കൊടും വേനലിനെ തുടര്‍ന്ന് ഉണങ്ങുന്നത് കാര്‍ഷിക മേഖലയുടെ അടിത്തറ ഇളക്കിയിട്ടുണ്ട്. കുടിവെള്ളക്ഷാമമവും വിവിധ മേഖലകളില്‍ നേരിടുന്നുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





