06
Oct 2023
Sun
06 Oct 2023 Sun

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ നാളെമുതല്‍ ഉണ്ടാകുന്നത് വന്‍ മാറ്റം. പുറപ്പെടുന്ന സമയത്തിലധികം മാറ്റമുണ്ട്. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തില്‍ മാറ്റം വരുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാറ്റങ്ങള്‍ ഇങ്ങനെ

നാളെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവില്‍ രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതല്‍ രാവിലെ 5.15 ന് സര്‍വീസ് ആരംഭിക്കും.

പുതിയ സമയം. പഴയ സമയം ബ്രാക്കറ്റില്‍

തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂര്‍ 6.53,കോട്ടയം,എറണാകുളം സ്റ്റേഷനുകളില്‍ മാറ്റമില്ല,തൃശ്ശൂരില്‍ 9.30ന്എത്തി 9.33ന് പുറപ്പെടും.(9.30ന് എത്തി 9.32 പുറപ്പെടും),ഷൊര്‍ണ്ണൂര്‍ മുതല്‍ കാസര്‍കോഡ് വരെ സമയത്തില്‍ മാറ്റമില്ല.

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊര്‍ണ്ണൂര്‍ വരെ സമയത്തില്‍ മാറ്റമില്ല. തൃശ്ശൂരില്‍ 18.10 എത്തി 18.13ന് പുറപ്പെടും.(പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളില്‍ മാറ്റമില്ല, ചെങ്ങന്നൂര്‍ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40(22.35).

അതേസമയം, വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടന്നുവരിയാണ് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക