03
Nov 2025
Thu
03 Nov 2025 Thu
chatgpt go plan

ChatGpt go plan free for one year ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ഏറ്റവും ജനപ്രിയമായ ചാറ്റ്ജിപിടി ഇന്ത്യക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി രംഗത്ത്. ഓപ്പണ്‍ എഐയുടെ പ്രീമിയം പ്ലാനായ ചാറ്റ് ജിപിടി ഗോ (ChatGPT Go) ഒരു വര്‍ഷത്തേക്ക് തികച്ചും സൗജന്യമായി നല്‍കുമെന്നാണ് പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫീച്ചറുകള്‍ എന്തെല്ലാം?

ഇന്ത്യയില്‍ നവംബര്‍ 4 മുതലാണ് ഓഫര്‍ നിലവില്‍ വന്നത്. അഡ്വാന്‍സ് ചാറ്റിങ്, അതിവേഗമുള്ള ചിത്ര നിര്‍മ്മാണം (Image Generation), ഫയല്‍ അപ്ലോഡുകള്‍, മെച്ചപ്പെട്ട മെമ്മറി ശേഷി എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് ചാട്ജിപിടി ‘ഗോ’പ്ലാന്‍. നേരത്തെ പ്രതിമാസം 399.00 രൂപ(പ്രതിവര്‍ഷം 4788 രൂപ) യ്ക്ക് ലഭിച്ചിരുന്ന പ്ലാനാണ് ഒരു വര്‍ഷത്തേക്ക് തികച്ചും സൗജന്യമായി നല്‍കുന്നത്.

ALSO READ: ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ വ്യാജന്മാരെ കയറ്റാന്‍ ഉപയോഗിച്ചത് തന്റെ 18ആം വയസ്സിലെ ഫോട്ടോയെന്ന് ബ്രസീലിയന്‍ മോഡല്‍; ഈ ചിത്രം ഉപയോഗിച്ച 5 പേരെ കണ്ടെത്തി

അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ഓഫര്‍. നിലവില്‍ ചാറ്റ്ജിപിടി ഗോ സബ്സ്‌ക്രൈബ് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ അടുത്ത ബില്ലിംഗ് തീയതി സൗജന്യമായി 12 മാസത്തേക്ക് നീട്ടിനല്‍കും.

ഓഫര്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

സൗജന്യ പ്ലാന്‍ സജീവമാക്കാനുള്ള ലളിതമായ വഴികള്‍

ചാറ്റ്ജിപിടി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ ഫോണില്‍ ആപ്പ് തുറക്കുക.

നിലവിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.

നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്ത ശേഷം ‘നിങ്ങളുടെ പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യുക’ (Upgrade your plan) തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ ക്രമീകരണങ്ങളില്‍ (Settings) പോയി സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ചാറ്റ്ജിപിടി ഗോ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആക്റ്റിവേഷന്‍ പൂര്‍ത്തിയാക്കാന്‍ ഓണ്‍-സ്‌ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

ഇത് പൂര്‍ത്തിയായാല്‍, പ്ലാന്‍ നിങ്ങളുടെ അക്കൗണ്ടില്‍ ഉടനടി ചേര്‍ക്കപ്പെടും.

ഒരു വര്‍ഷത്തിനുശേഷം പണം നല്‍കണം

ഒരു വര്‍ഷത്തെ സൗജന്യ ഉപയോഗത്തിന് ശേഷം, നിലവിലെ പ്രതിമാസ നിരക്കായ 399.00 രൂപയ്ക്ക് സബ്സ്‌ക്രിപ്ഷന്‍ സ്വയം പുതുക്കപ്പെടും (Auto-renewal). എന്നാല്‍, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കാനുള്ള സൗകര്യമുണ്ട്. ഓഫര്‍ സ്വന്തമാക്കിയ ഓട്ടോ റിനീവല്‍ ക്യാന്‍സല്‍ ചെയ്യാനും സാധിക്കും.