കാസര്‍കോട്: കേന്ദ്ര സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയ മുന്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. (Cheated lakhs by offering central government jobs; DYFI leader teacher arrested) നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്.
|
ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ബാഡൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയും കേരള തുളു അക്കാദമി മുന്‍ അംഗവുമായ സച്ചിത റൈയെ (27) ആണ് പിടിയിലായത്. ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ആണ് സച്ചിതയെ അറസ്റ്റ് ചെയ്തത്.
ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കുമ്പള കിദുര്‍ സ്വദേശിനിക്ക് തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്പള പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സമാനമായി മറ്റു പലരില്‍ നിന്നും പണം വാങ്ങിയതായാണ് അറിയുന്നത്.
പെര്‍ള ഷേണി ബെല്‍ത്താജെ സ്വദേശിയയ സച്ചിത ഇന്നലെ വൈകിട്ട് 4.30ന് അഭിഭാഷകനെ കണ്ടശേഷം കോടതിയില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് നാടകീയമായ അറസ്റ്റ്.


