19
Jun 2023
Sat
19 Jun 2023 Sat

മുംബൈ: ചെക്ക് മടങ്ങിയ കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേല്‍ റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങി. അതേസമയം സീനിയര്‍ ഡിവിഷന്‍ ജഡ്ജ് ഡിഎന്‍ ശുക്ല നടി ജാമ്യം അനുവദിച്ചു. ജൂണ്‍ 21ന് കോടതിക്ക് മുമ്പാകെ നേരിട്ട് ഹാജരാകാനാണ് നടിയോട് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.2018ലാണ് നടിക്കെതിരെ ജാര്‍ഖണ്ഡില്‍ നിന്നുള്ള സിനിമാ നിര്‍മാതാവ് പരാതി നല്‍കിയത്. അമീഷ പട്ടേല്‍ നല്‍കിയ ചെക്ക് മടങ്ങിയതും ഒപ്പം തട്ടിപ്പിനുമാണ് കേസെടുത്തത്. നേരത്തെ കോടതി പലതവണ നടിക്ക് സമന്‍സ് അയച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ കോടതിയില്‍ അവര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ദേസി മാജിക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടിയുടെ അക്കൗണ്ടിലേക്ക് നിര്‍മാതാവ് നേരത്തെ രണ്ടര കോടി രൂപ അയച്ചിരുന്നു. എന്നാല്‍ ഈ സിനിമ പിന്നീട് നടന്നില്ല. ഇതേ തുടര്‍ന്ന് രണ്ടര കോടിയുടെ ചെക്ക് നടി നിര്‍മാതാവിന് തിരിച്ചുനല്‍കി. പക്ഷേ ഇതില്‍ പണമില്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക