
Checkmate OTT Release Date and Platform: അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണ്’ചെക്ക്മേറ്റ്’. റിലീസായി ഒരു വര്‍ഷത്തിനിപ്പുറം ചെക്ക്മേറ്റ് ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. സീ5ല്‍ ആണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുന്നത്
![]() |
|
2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം മൈന്‍ഡ് ഗെയിം ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുക്കിയത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും രതീഷ് ശേഖര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീര്‍ണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. രേഖ ഹരീന്ദ്രനാണ് ചെക്ക്മേറ്റില്‍ നായികയായി അഭിനയിച്ചത്.
ലാല്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മാണം. എഡിറ്റര്‍: പ്രിജേഷ് പ്രകാശ്, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, ഫൈനല്‍ മിക്സ്; വിഷ്ണു സുജാതന്‍, കളറിസ്റ്റ്: ബിലാല്‍ റഷീദ്. പശ്ചാത്തല സംഗീതം: രുസ്ലാന്‍ പെരെസീലോ.