02
Jul 2023
Fri
02 Jul 2023 Fri

രാജ്യത്ത് ചീറ്റപ്പുലികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രനീക്കം പരാജയത്തിലേക്ക്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ട ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളിലൊന്നു കൂടി ചത്തു. സൂരജ് എന്ന് പേരിട്ട ആണ്‍ ചീറ്റപ്പുലിയാണ് ചത്തത്. നാലുമാസത്തിനിടെ ചാവുന്ന എട്ടാമത്തെ ചീറ്റപ്പുലിയാണ് സൂരജ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ചൊവ്വാഴ്ച തേജസ് എന്ന ആണ്‍ചീറ്റപ്പുലിയും ചത്തിരുന്നു. പെണ്‍ ചീറ്റയുമായി ഇണചേരുന്നതിനിടെയുണ്ടായ ഗുരുതര മുറിവിനെ തുടര്‍ന്നായിരുന്നു തേജസിന്റെ മരണം. മാര്‍ച്ച് 27ന് സാഷയെന്ന പെണ്‍ചീറ്റ വൃക്കരോഗത്തെ തുടര്‍ന്ന് ചത്തു.

ഏപ്രില്‍ 23ന് ഉദയ് എന്ന ചീറ്റപ്പുലി ഹൃദയ, ശ്വാസകോശതകരാറിനെ തുടര്‍ന്നും മെയ് 9ന് ദക്ഷയെന്ന പെണ്‍ചീറ്റ ഇണചേരുന്നതിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നും മെയ് 25ന് കടുത്ത ചൂട് താങ്ങാനാവാതെ രണ്ട് ചീറ്റകുഞ്ഞുങ്ങളുമാണ് ചത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ സമ്മാനമായാണ് ആഫ്രിക്കന്‍ രാജ്യമായ നമീബയില്‍ നിന്ന് ചീറ്റപ്പുലികളെ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക