28
Jul 2023
Sun
28 Jul 2023 Sun

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ന​ട​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് തി​രു​വ​ന​ന്ത​പു​രം അ​യ്യ​ങ്കാ​ളി ഹാ​ളി​ലാ​ണ് അനുസ്മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാ​ഷ്ട്രീ​യ നേ​താ​ക്കളും സാം​സ്കാ​രി​ക നാ​യ​കരും അടക്കം സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ ​സു​ധാ​ക​രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിക്കുന്നതിന് കെപിസിസി ചര്‍ച്ച നടത്തുകയും തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിക്കുകയുമായിരുന്നു.