30
May 2023
Wed
30 May 2023 Wed

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇന്ന് 78ാം പിറന്നാള്‍. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വന്‍കിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാള്‍ ദിനത്തില്‍ വീട്ടില്‍ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങള്‍ പതിവില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ പിറന്നാള്‍ . ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണെങ്കിലും യഥാര്‍ഥ ജന്മദിനം മേയ് 24 ആണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയില്‍ ആണ് അദ്ദേഹം ജനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>