27
Mar 2024
Mon
27 Mar 2024 Mon

അതി ദാരുണം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. എട്ടുമാസം പ്രായമായിരുന്നു.

ഇന്നലെ വൈകീട്ട് കഞ്ഞികൊടുക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.

child dies food stuck throat in malappuram