15
Mar 2024
Sun
15 Mar 2024 Sun

ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് കുട്ടി; സമാന്തര കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തനം; പ്രാര്‍ഥനയില്‍ രാജ്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരമായ ഡല്‍ഹിയില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിക്കായി പ്രാര്‍ഥനയില്‍ രാജ്യം. സമാന്തര കുഴിയെടുത്ത് രക്ഷാപ്രവര്‍ത്തന തുടങ്ങിയിട്ടുണ്ട്. ഡല്‍ഹി ജല്‍ ബോര്‍ഡ് പ്ലാന്റിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കേശോപൂര്‍ മാണ്ഡി ഏരിയയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ 1.15 ഓടേ ജല്‍ ബോര്‍ഡ് ജീവനക്കാരാനാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസില്‍ എത്തിയപ്പോള്‍ ഒരാള്‍ കുഴല്‍ക്കിണറില്‍ വീണു എന്നായിരുന്നു സന്ദേശം. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും ഡല്‍ഹി പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.

കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. കുട്ടിയുടെ പ്രായമോ മറ്റ് വിശദാംശങ്ങളോ തിരിച്ചറിഞ്ഞിട്ടില്ല.

Child falls into 40-ft-deep borewell in Delhi, rescue operation underway

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക