29
Nov 2023
Sun
29 Nov 2023 Sun

തിരുവനന്തപുരം: സൈബറിടത്തില്‍ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി-ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യങ്ങള്‍ ശേഖരിക്കാനുപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാള്‍ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേര്‍ വീതവും മലപ്പുറത്ത് നാലുപേരുമാണ് അറസ്റ്റിലായത്. സംസ്ഥാനവ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.