ഭോപ്പാൽ: മധ്യപ്രദേശിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം നടത്തുകയും ഉള്ളിൽ ‘റാം’ എന്നെഴുതി വയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കെ നർമദപുരം ജില്ലയിലെ ചൗക്കിപുര ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. ആക്രമണം നടന്നപ്രദേശം ആദിവാസി മേഖലയാണ്. ഇവിടെ അഞ്ചുവർഷം മുമ്പാണ് ചർച്ച് നിർമിച്ചത്.
|
ചർച്ചിന്റെ ജനൽ തകർത്താണ് അക്രമികൾ ഉള്ളിലേക്ക് കടന്നത്. ചർച്ചിന് ഉള്ളിലെ ഫർണിച്ചറുകളും വിശുദ്ധ ഗ്രന്ഥങ്ങളും മറ്റുവസ്തുക്കളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. പ്രാർഥനാമുറിയുടെ ചുമരിലാണ് ‘റാം’ എന്ന് എഴുതിവച്ചത്. ചർച്ച് കമ്മിറ്റി ഭാരവാഹികളുടെ പരാതിയിൽ ഐ.പി.സിയിലെ 295 വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



