18
Aug 2023
Tue
18 Aug 2023 Tue

യു.പിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ അടിച്ചുകൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: സ്‌കൂളിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രയാഗ് രാജില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ അടിച്ചുകൊന്നു. സ്‌കൂള്‍വിട്ട് കസിന്‍ സഹോദരിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ സഹപാഠികള്‍ വളഞ്ഞ് ആക്രമിക്കുകയും അടിച്ചുകൊല്ലുകയുമായിരുന്നു. 17 വയസ്സുള്ള വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട വിദ്യാര്‍ഥിയും സഹപാഠികളും തമ്മില്‍ സ്‌കൂളില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. അധ്യാപകര്‍ ഇടപെട്ട് ഇത് ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നും പൊലിസ് പറഞ്ഞു. എങ്കിലും വൈകീട്ട് സഹോദരിക്കൊപ്പം പോവുമ്പോള്‍ നേരത്തെ തര്‍ക്കമുണ്ടായ വിദ്യാര്‍ഥികള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. വിദ്യാര്‍ഥി ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസിനെ പ്രദേശത്ത് വിന്യസിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക