ആലപ്പുഴ: ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജുഅനില ദമ്പതികളുടെ മകള്‍ എസ്. നേഹയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപമുള്ള ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
|
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായാണ് പോലീസ് പറയുന്നത്. ഇതിലെ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. നേരത്തെ സ്‌കൂളില്‍ റാഗിംഗ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നേഹയുടെ മരണകാരണം അതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
മാന്നാര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056)
Class 10th student found dead at Chennithala Navodaya School


