|
തിരുവനന്തപുരം: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമൊത്തുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉച്ചഭക്ഷണത്തിനുള്ള ബില്ല് 37,996 രൂപ!. കഴിഞ്ഞയാഴ്ച കേരളം സന്ദര്‍ശിക്കാനെത്തിയസോറന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ഉച്ചഭക്ഷണത്തിനാണ് തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ലുലു ഹയാത്ത് ഈ തുക ഈടാക്കിയത്. സൗഹൃദ കൂടിക്കാഴ്ചയ്‌ക്കെത്തിയ ഇരു മുഖ്യമന്ത്രിമാരുടേയും ഉച്ചഭക്ഷണത്തിനായി ചെലവായ 37,996 രൂപ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിന് കൈമാറാന്‍ ആവശ്യപ്പെട്ട് അഡിഷനല്‍ സെക്രട്ടറി ഇന്നലെ ഉത്തരവിറക്കി.
ഇക്കഴിഞ്ഞ 16 നായിരുന്നു സൗഹൃദ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഹേമന്ത് സോറനും കുടുംബാംഗങ്ങളും പിണറായിയുമായി ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ് എന്നിവരും പങ്കെടുത്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





