ചാലിയം: ചാലിയത്തുനിന്നു ഫൈബർ വള്ളത്തിൽ മൽസ്യബന്ധനത്തിനു കടലിൽ പോയി കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് കപ്പലെത്തി രക്ഷിച്ചു. വ്യാഴം വൈകീട്ടോടെയാണ് കൊച്ചിയില്‍നിന്നെത്തിയ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ തൊഴിലാളികളെ രക്ഷിച്ചത്. ഇവരെ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടു പോവുന്നത്.
|
കാലവര്‍ഷം കനക്കുന്നതിന് മുമ്പ് ഒഴുക്ക് വലയുമായി പുറപ്പെട്ട പരപ്പനങ്ങാടി സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള യുകെ സണ്‍സ് എന്ന ഫൈബര്‍ വള്ളമാണ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. കൂറ്റന്‍ തിരമാലകളെ തുടര്‍ന്ന് അഴിമുഖം മുറിച്ച് കടക്കാനാവാതെ ഫൈബര്‍ വള്ളം 12 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിടുകയും വയര്‍ലസിലൂടെ ഫിഷറീസ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു.
ഫിഷറീസ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍നിന്നാണ് കോസ്റ്റ്ഗാര്‍ഡ് കപ്പലെത്തി തൊഴിലാളികളെ രക്ഷിച്ചത്. കടല്‍ ശാന്തമാവുന്നതോടെ ഫൈബര്‍ വള്ളം കരയ്‌ക്കെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





