28
Apr 2026
Tue
28 Apr 2026 Tue
Cobra snake found from bedroom

കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂത്താട്ടുകുളത്താണ് സംഭവം. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേല്‍ പ്രസാദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂര്‍ഖന്‍ പാമ്പ് കടന്നുകൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന പ്രസാദിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീനന്ദനയുടെ അരികിലേക്കാണ് മൂര്‍ഖന്‍ ഇഴഞ്ഞെത്തി. പാമ്പിനെ കണ്ട് ഭയന്ന പെണ്‍കുട്ടി കട്ടിലിന്റെ മുകളിലേക്ക് ചാടിക്കയറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപെട്ടത്.

ALSO READ: സ്വന്തം കക്കൂസ് മുറിയില്‍ പരസ്യം; ‘പണിയില്ലാത്തവന്‍’ സമ്പാദിക്കുന്നത് കോടികള്‍! നിക്കിന്റെ വിചിത്രമായ ബിസിനസ് ഐഡിയ വൈറല്‍