09
Oct 2025
Wed
09 Oct 2025 Wed
coldrif cough syrup related death cases rises to 20

വിഷവസ്തു കലര്‍ന്ന ചുമ മരുന്നായ കോള്‍ഡ്രിഫ് നല്‍കിയതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ മരിച്ച കുട്ടികളുടെ എണ്ണം 20 ആയി ഉയര്‍ന്നു. അഞ്ചു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോള്‍ഡ്രിഫ് ഉല്‍പ്പാദനക്കമ്പനിയുടെ ഉടമയെ അറസ്റ്റ് ചെയ്യാനായി പോലീസ് സംഘം ചെന്നൈയിലും കാഞ്ചിപുരത്തും എത്തിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല പറഞ്ഞു. ചിന്ദ്വാര ജില്ലയില്‍ 17ഉം ബെതുല്‍ ജില്ലയില്‍ രണ്ടും പന്ധുര്‍ന ജില്ലയില്‍ ഒന്നും മരണമാണ് കോള്‍ഡ്രിഫ് കഫ് സിറപ്പ് മൂലം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

whatsapp ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; മരുന്നു കമ്പനി ഉടമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം ചെന്നൈയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികള്‍ മരിക്കാന്‍ കാരണമായ ചുമമരുന്ന് കുറിച്ചുകൊടുത്തതിന് സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ്‍ സോണിയെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടറെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചിന്ദ്വാര ജില്ലയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. പ്രവീണ്‍ സോനിയെ മോചിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഡോക്ടര്‍മാരോട് സമരത്തിന് ഇറങ്ങരുതെന്നും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമമരുന്ന് കുറിച്ചുകൊടുക്കരുതെന്നും രാജേന്ദ്ര ശുക്ല നിര്‍ദേശിച്ചു.

ALSO READ: ഡാമിലെ വെള്ളം തുറന്നുവിട്ടു; വിനോദയാത്രയ്‌ക്കെത്തിയ കുട്ടികളടക്കം ആറുപേര്‍ ഒഴുകിപ്പോയി