30
Jun 2025
Fri
30 Jun 2025 Fri
collector submit report to fire deputy tahasildar over ugly comment against late Ranjitha

അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച മലയാളി രഞ്ജിത ജി നായര്‍ക്കെതിരേ ഫേസ്ബുക്കില്‍ അശ്ലീല പരാമര്‍ശം നടത്തി കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസീല്‍ദാര്‍ പവിത്രന്‍. പവിത്രനെ ജോലിയില്‍ നിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ മേലധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ രഞ്ജിത മരിക്കുന്നത്.

വിമാനദുരന്ത വാര്‍ത്തയുടെ കീഴിലാണ് പവിത്രന്‍ മോശം കമന്റിട്ടത്. ഇതിനു പിന്നാലെ വ്യാപക വിമര്‍ശനം ഉയരുകയും ഹൊസ്ദുര്‍ഗ് പോലീസ് പവിത്രനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോസ്റ്റ് ശ്രദ്ധയില്‍പെട്ടതോടെ പവിത്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ റവന്യൂമന്ത്രി കെ രാജന്‍ ഉത്തരവിടുകയുമുണ്ടായി.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണം 179 ആയി; മരിച്ചവരില്‍ മലയാളി യുവതിയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക