അഹമ്മദാബാദില്‍ നിന്നു ലണ്ടനിലേക്ക് പറന്നുയര്‍ന്നതിനു പിന്നാലെ തകര്‍ന്നുവീണ എയര്‍ഇന്ത്യ വിമാനയാത്രികരില്‍ മരിച്ചവരില്‍ മലയാളി വനിതയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ ആണ് മരിച്ചത്. പത്തനംതിട്ട ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്.
|
ലണ്ടനില്‍ ജോലി ചെയ്യുന്ന യുവതി നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഇതില്‍ പ്രവേശിക്കാനായി എത്തിയതായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമരണം. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്നു പോയത്.
179 മരണമാണ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ജീവനക്കാരടക്കം 242 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ നിരവധി പേരുടെ നില അതീവഗുരുതരമാണ്. ഇതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





