25
May 2024
Tue
25 May 2024 Tue
College professor arrested for assaulting young woman at amusement park

കണ്ണൂര്‍ പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വച്ച് യുവതിയെ കടന്നുപിടിച്ചതിന് കോളജ് പ്രഫസറെ അറസ്റ്റ് ചെയ്തു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസില്‍ ബി ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. ക്ലാസ്മുറയില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയോടെ മോശമായി പെരുമാറിയതെന് സസ്‌പെന്‍ഷനിലായ ഇഫ്തിക്കര്‍ അടുത്തിടെയാണ് ജോലിയില്‍ തിരികെ കയറിയത്.(College professor arrested for assaulting young woman at amusement park)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ വൈകീട്ടാണ് ഇയാള്‍ പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ്പൂളില്‍ വച്ച് 22കാരിയെ കയറിപ്പിടിച്ചത്. യുവതി ബഹളം വയ്ക്കുകയും പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് പ്രഫസറെ അറസ്റ്റ് ചെയ്യുകയും ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.