30
Jun 2023
Wed
30 Jun 2023 Wed

തൃശൂര്‍: വിവാഹത്തിനു പിന്നാലെ ബൈക്കില്‍ നിന്ന് വീണ കോമയിലായ കോളജ് അധ്യാപിക മരിച്ചു. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്റെ ഭാര്യ രശ്മി (27)യാണ് മരിച്ചത്. 2022 ഡിസംബര്‍ എട്ടിനായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 13ാം ദിവസമാണ് രശ്മി ബൈക്കില്‍ നിന്ന് വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുമേഷിനൊപ്പം പീച്ചി ഡാം സന്ദര്‍ശിച്ച് ബൈക്കില്‍ മടങ്ങുന്നവഴി പട്ടിക്കാടുവച്ച് ഹമ്പ് കയറുമ്പോള്‍ ബൈക്കില്‍നിന്ന് റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു രശ്മി. തുടര്‍ന്ന് കോമയിലായി.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാലുമാസത്തോളവും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു രശ്മി. തിങ്കളാഴ്ച രാത്രി 11.30യോടെയാണ് മരിച്ചത്. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളജ് അധ്യാപികയായിരുന്നു രശ്മി.