26
Mar 2025
Tue
26 Mar 2025 Tue

കോട്ടയം: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ പരാതിയിൽ വിവാദ മാധ്യമപ്രവർത്തകൻ മാത്യു സാമുവവലിൻ്റെ യുട്യൂബ് ചാനലിനെതിരെ കേസെടുത്തു. അദ്ദേഹത്തിൻ്റെ ‘മാത്യു സാമുവൽ ഒഫീഷ്യൽ’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂട്യൂബ് ചാനലിനെതിരെ ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, പിഡിപി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകളും പരാതി നൽകിയിട്ടുണ്ട്.

ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ വ്യാജപ്രചാരണം സംപ്രേഷണം ചെയ്യുകയാണെന്ന് സംഘടനകൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

 

ഈരാറ്റുപേട്ട നഗരസഭയിലെ ജനങ്ങൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയും, വ്യാപാരമേഖലയെ തകർക്കുന്നതിനായി ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ചാനലിലൂടെ പ്രചാരണം നടത്തിയിരുന്നു.

നേരത്തേ തെഹൽക്കയിൽ അന്വേഷണാത്മക പത്രപ്രവർത്തകൻ ആയി ജോലി ചെയ്ത മാത്യൂ സാമുവൽ ഈ അടുത്തായി സ്വന്തമായി യൂടൂബ് പേജ് തുടങ്ങി തീവ്ര വെറുപ്പും വിദ്വേഷവും അടങ്ങിയ ഉള്ളടക്കാനുള്ള വീഡിയോകൾ ആണ് ചെയ്യുന്നത്.

Communal hate speech: Case filed against ‘Matthew Samuel Official’ YouTube channel