06
Dec 2024
Thu
06 Dec 2024 Thu
Malayalee accountants defrauding crores in Bahrain

കാസര്‍കോട്: കെ.എല്‍ 14 എന്ന ഓണ്‍ലൈന്‍ ചാനല്‍ ഉടമ ലക്ഷങ്ങള്‍ പറ്റിച്ച് ഖത്തറിലേക്കു മുങ്ങിയതായി പരാതി. കാസര്‍കോട് നാഷണല്‍ നഗറിലെ സുബൈര്‍ എന്ന ജുബൈറിനെതിരേ മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ താഹിറ മന്‍സിലിലെ കെ. യൂസഫ് ആണ് പോലീസില്‍ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 നവംബര്‍ 27ന് പഴയ പ്രസ്‌ക്ലബ്ബിനടുത്തുള്ള സിറ്റിഗോള്‍ഡ് ജ്വല്ലറി പാര്‍ക്കിംഗ് സ്ഥലത്തു വച്ചാണ് പരാതിക്കാരന്റെ സുഹൃത്തുകൂടിയായ സുബൈര്‍ 6,30,000 രൂപ ഉടന്‍ തിരിച്ചു തരാമെന്നു പറഞ്ഞു പറഞ്ഞു വാങ്ങിയത്.

തന്റെ സ്വര്‍ണ്ണം ജ്വല്ലറിയില്‍ പണയം വച്ചിട്ടുണ്ടെന്നും അതെടുത്തു ജ്വല്ലറിയില്‍ തന്നെ വിറ്റ ശേഷം പണം തിരിച്ചു നല്‍കാമെന്നും ഉറപ്പു പറഞ്ഞാണ് പണം സുബൈര്‍ വാങ്ങിയതെന്നു യൂസഫ് പരാതിയില്‍ പറഞ്ഞു. താന്‍ പരസ്യം നല്‍കി വരുന്ന ചാനലിന്റെ ഉടമയാണ് സുബൈറെന്നു പരാതിക്കാരന്‍ വെളിപ്പെടുത്തി. എന്നാല്‍, 75,000 രൂപ മാത്രമാണ് തിരിച്ചു നല്‍കിയത്.

ബാക്കി പണം തിരിച്ചു ചോദിച്ചപ്പോള്‍ പണം വാങ്ങിയതിന്റെ തെളിവു ചോദിച്ചു പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും യൂസുഫ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിച്ചുവരുന്ന കീഴൂരിലെ ഭാര്യാവീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് സുബൈര്‍ ഖത്തറിലേക്കു പോയതായി വിവരം ലഭിച്ചതെന്നും പരാതിയിലുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക