03
Apr 2025
Wed
03 Apr 2025 Wed

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനിയായ ബാസിലയെയും രണ്ടു മക്കളെയുമാണ് കാണാതായത്. കഴിഞ്ഞദിവസം ഒറ്റപ്പാലത്തെ വീട്ടില്‍നിന്നു ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ബാസില വീട്ടില്‍നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവിന്റെ വീട്ടില്‍ എത്താതിരുന്നതോടെ യുവതിയുടെ കുടുംബം നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നതെന്നും അറിയാന്‍ കഴിഞ്ഞു.

കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Complaint that a woman and her children are missing in Ottapalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക