റിയാദ്; വെനിസ്വേലിയന്‍ വ്‌ളോഗര്‍ ജോര്‍ജ്ജിലയയുമായുള്ള ലൈംഗികബന്ധം നിഷേധിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവതി ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും റിയാദിലുള്ള റൊണാള്‍ഡോ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജോര്‍ജ്ജിലയ എന്ന വ്‌ളോഗര്‍ റൊണാള്‍ഡോയ്‌ക്കെതിരേ രംഗത്ത് വന്നത്. 2022 മാര്‍ച്ചില്‍ റൊണാള്‍ഡോയുമായി പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് യുവതി വെളിപ്പെടുത്തിയത്. റൊണാള്‍ഡോ പോര്‍ച്ചുഗലിനായുള്ള ഒരു മല്‍സരത്തിനായി എത്തിയപ്പോഴാണ് സംഭവം. അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെട്ടതിന് ശേഷം ഫോട്ടോ എടുക്കാമെന്ന ഉദ്ദേശത്തിലാണ് നേരിട്ടെത്തിയതെന്നും എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും യുവതി പറയുന്നു. റൊണാള്‍ഡോയുടെ പ്രശ്‌സതിയെയും ശക്തിയെയും ഞാന്‍ ദുരുപയോഗം ചെയ്തതായി തോന്നിയെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി പരാതിയായി രംഗത്ത് എത്തിയിട്ടില്ല.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


