28
Jul 2024
Mon
28 Jul 2024 Mon
Supreme court of India

ന്യൂഡല്‍ഹി: പോലിസുകാര്‍ രേഖപ്പെടുത്തുന്ന കുറ്റസമ്മത മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കോടതികള്‍ അവഗണിക്കമെന്ന് സുപ്രിംകോടതി. (Confession Before Police Cannot Be Included In Charge Sheet: Supreme Court) ഇന്ത്യന്‍ തെളിവ് നിയമം 25ാം വകുപ്പ്(ഭാരതീയ സാക്ഷ്യ അഭിനിയാന്‍ 23(1)) പ്രകാരം പ്രതി പോലീസ് ഒഫിസര്‍ക്ക് മുന്നില്‍ നല്‍കുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കാന്‍ പാടില്ല. കേസില്‍ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കുറ്റസമ്മതം പരിഗണിക്കരുതെന്നും ജസ്റ്റിസ് അഭയ ഓഖ, അഗസറ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുപി എക്‌സൈസ് ആക്ടിലെ 272, 273, 304, ഐപിസി 60(എ) വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി കേസില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജി വിചാരണ കോടതി തള്ളിയതിന് എതിരേയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പോലീസിന്റെ മുന്നിലുള്ള കുറ്റസമ്മത മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനെകുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാറിനോട് ആവശ്യപ്പെട്ടു.