സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ചതിനെ തുടര്‍ന്ന് തലയടിച്ചു റോഡില്‍ വീണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്ക്. മലപ്പുറം വണ്ടൂരില്‍ ആണ് സംഭവം. വണ്ടൂരിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ചെട്ടിയാറമ്മല്‍ നൗഷാദ്(47)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിഒമ്പതിനാണ് അപകടം.
|
നൗഷാദും പത്തുവയസ്സുകാരനായ മകനും ചേര്‍ന്ന് സ്‌കൂട്ടറില്‍ വണ്ടൂരിലെ വീട്ടിലേക്ക് പോകും വഴിയാണ് എളങ്കൂരുവച്ചു കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചത്. പരിക്കേറ്റ നൗഷാദിനെയും മകനെയും നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായര്‍ പുലര്‍ച്ചെ മരിക്കുകയായിരുന്നു. മയ്യിത്ത് നാളെ ഖബറടക്കും
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


