കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാമിനെതിരെ സമസ്ത വിദ്യാർത്ഥി സംഘടനയായ SKSSF രംഗത്ത്. സുന്നീ വിശ്വാസ, ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ് ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും എന്നിരിക്കെ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. നേരത്തെ ഇദ്ദേഹം സമസ്തയുടെ ആദരണീയരായ അധ്യക്ഷനെയും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സയ്യിദ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു, ഒ പി അഷ്‌റഫ് കുറ്റിക്കടവ്, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സത്താര്‍ പന്തലൂർ എന്നിവർ പ്രസംഗിച്ചു.
|
Control PMA Salam, Samastha students’ wing tells Muslim League
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





