07
Mar 2026
Sat
07 Mar 2026 Sat
LPG cylinder price hiked by rupees 50

രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. മുംബൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ ഗാര്‍ഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന് 2043.50 രൂപയുമാണ്.

പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയെയും ഊര്‍ജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്.

എന്നാല്‍, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വ്യക്തമാക്കി.